ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ പാര്‍ട്ടി വിട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ പാര്‍ട്ടി സീറ്റ് വീതംവെച്ചതില്‍ അതൃപ്തി വ്യക്തമാക്കിയാണ് വാലിയ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
കോണ്‍ഗ്രസ് ചിലയിടത്ത് സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്ന് വാലിയ ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ നിലവില്‍ പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും വാലിയ പറഞ്ഞു.
Discussion about this post