ഡല്‍ഹി:ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന കൃത്രിമ വിവാദം ഉണ്ടാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ഒരു രാജ്യവും വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈന ഇക്കാര്യത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. ചൈനയുടെ ആഭ്യന്തകാര്യങ്ങളില്‍ ഇന്ത്യ ഇടപേടാറില്ല, ഇന്ത്യയും തിരിച്ച് അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ജനത ബഹുമാനിക്കുന്ന ആത്മീയ നേതാവാണ് ദലൈലാമ. മുമ്പു ആറു തവണ ദലൈലാമ അരുണാചലില്‍ വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അരുണാചലിന്റെ അവകാശം സംബന്ധിച്ച് ആരും ചോദ്യം ചെയ്യേണ്ടതി്‌ല. അതിര്‍ത്തി സംബന്ധിച്ച് ചിലരുയര്‍ത്തുന്ന തര്‍ക്കങ്ങളില്‍ അരുണാചലിലെ ജനതയ്ക്ക് ആശങ്കയുണ്ടെന്നും കിരണ്‍ റിജിജു പറഞ്ഞു.
ദൈലൈലാമയുടെ സന്ദര്‍ശനം രാഷ്ട്രീയമായി കാണേമ്ടതില്ല, അത് തികച്ചും ആത്മീയമാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
പ്രമുഖ ബുദ്ധമത കേന്ദ്രമായ തവാംഗിലാണ് സന്ദര്‍ശനം. ഇനിനെതിരേ രണ്ടുവട്ടം ചൈന ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്.
Discussion about this post