ഡല്‍ഹി: ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ 22 പേര്‍ കേരളം വിട്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ രാജ്യത്ത് ഇതേവരെ 80 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ വിവിധ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി ഹന്‍സ് രാജ് അഹിര്‍ എന്നിവര്‍ നല്‍കിയ മറുപടികളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.എസ്. ഇന്ത്യയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഭീകരവാദ ആശയങ്ങളെ ചെറുക്കാനുള്ള മറുപ്രചാരണം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ലഖ്‌നൗവില്‍ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട സെയ്ഫുള്ളയ്ക്ക് ഐ.എസ്. ബന്ധമുണ്ടെന്ന് അമേരിക്ക ആസ്ഥാനമായുള്ള ചില വെബ്‌സൈറ്റുകളില്‍വന്ന വാര്‍ത്തയെക്കുറിച്ച് കോണ്‍ഗ്രസ് അംഗം ദിഗ്വിജയ് സിങ് സഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
Discussion about this post