തിരുവനന്തപുരം : ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രശംസിക്കുമായിരുന്നുവെന്നും കാനം പറഞ്ഞു. ഇതു സാമാന്യബുദ്ധിയുടെ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്നും പ്രശ്‌നത്തില്‍ ഗൗരവായി ഇടപെടണമെന്നും കാനം ആവശ്യപ്പെട്ടു.
ഡിജിപിയെ വിമര്‍ശിച്ച് നേരത്തെയും കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു.
Discussion about this post