കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കവി സച്ചിദാന്ദന്‍ രംഗത്ത്. ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമാകുകയാണോ? എന്ന ചോദ്യം സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ എത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും പൊലീസ് വലിച്ചിഴച്ചതിനേത്തുടര്‍ന്ന് പിണറായിക്കെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സച്ചിദാനന്ദന്റെ ചോദ്യം.
പൊലീസ് ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതായിരുന്നു. പൊലീസിനെ വരുതിക്ക് നിര്‍ത്താനുള്ള ചുമതല ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിക്കല്ലേയെന്നും സച്ചിദാനന്ദന്‍ ചോദിച്ചു. മഹിജയെ വലിച്ചിഴച്ച സംഭവമല്ലാതെ പിണറായി സര്‍ക്കാരിന്റെ മറ്റു വീഴ്ച്ചകളും സച്ചിദാന്ദന്‍ ഫേസ്ബുക്കില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിരപ്പിള്ളി പദ്ധതിയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയതും ലോക്‌നാഥ് ബെഹറയുടെ നിയമനവും പ്രവര്‍ത്തന രീതികളും ഇക്കൂട്ടത്തിലുണ്ട്.
മോറല്‍ പൊലീസിങ്ങിലെ സര്‍ക്കാര്‍ നിലപാടും പിണറായിയുടെ അക്ഷമയും ശരീരഭാഷയും പിണറായി സിപിഐഎമ്മിന് ഭാരമായി മാറുകയാണെന്ന സൂചനയാണ് നല്‍കുന്നതെന്നും സച്ചിദാന്ദന്‍ പറഞ്ഞു.
Discussion about this post