ഡല്‍ഹി: യുഎന്‍ സെക്യുരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് യോഗ്യതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സ്ഥിരാഗംങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ എന്നിവരുടെ പിന്തുണയും ഇന്ത്യയ്ക്ക് സഹായമാണെന്ന് അവര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധമുണ്ടെന്ന പറയുന്ന ചൈന ഇതുവരെ പരസ്യ എതിര്‍പ്പുമായി വന്നിട്ടില്ല എന്നതും സുഷമ ചൂണ്ടിക്കാണിക്കുന്നു.
അംഗമായാല്‍ മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഇന്ത്യക്കും ലഭിക്കണമെന്ന് വീറ്റോ അധികാരം ലഭിക്കുമൊ എന്ന ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി പറഞ്ഞു. വീറ്റോ അധികാരത്തോട് കൂടിയ മറ്റ് പുതിയ അംഗങ്ങളുടെ പ്രവേശനവും ഇന്ത്യ ഉറ്റുനോക്കുന്നതായി വിദേശകാര്യമന്ത്രി പറഞ്ഞു. ഇത്തവണ അല്ലെങ്കില്‍ അടുത്തതവണ ഇന്ത്യ സ്ഥിരാംഗം ആകുമെന്ന് ഉറപ്പായും വിശ്വസിക്കുന്നതായി രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ അവര്‍ വ്യക്തമാക്കി.
അംഗങ്ങള്‍ക്കിടയില്‍ പഴയതെന്നോ പുതിയതെന്നോ വേര്‍തിരിവിന്റെ ആവശ്യമില്ല. ഇതിനാല്‍ തന്നെ ഇന്ത്യക്ക് സ്ഥിരാംഗമാകുന്നതിനുള്ള പൂര്‍ണാധികാരവും ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി.
Discussion about this post