തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് മഹിജയും കുടുംബവും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ ഷാജഹാന്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടതില്‍ വന്‍ പ്രതിഷേധം ഉയരുന്നു. വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നി പൊതുപ്രവര്‍ത്തകരെയാണ് രണ്ട് ദിവസം മുമ്പ് പോലിസ് ആസ്ഥാനത്ത് നടന്ന സമരത്തിനിടെ പോലിസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ പോലിസ് ശക്തമായി എതിര്‍ക്കുകയും ചെയ്തു. കൊടുംകുറ്റവാളികള്‍ എന്ന നിലയില്‍ ഇവരെ പോലിസ് കോടതിയില്‍ അവതരിപ്പിച്ചത് എന്നാണ് ഉയരുന്ന ആക്ഷേപം.
മഹിജയെ സഹായിച്ചു പിന്തുണ നല്‍കി എന്ന കുറ്റത്തിനാണ് ഇവരെ ജയിലിലിട്ടത് എന്ന ആരോപണമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. സംശുദ്ധമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ളവരെ ജയിലിലിട്ടത് സര്‍ക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവമാണ് വ്യക്തമാക്കുന്നതെന്ന് വി.എം സുധീരന്‍ ആരോപിച്ചു.
മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ കേസില്ല, കൂടെ എത്തിയവര്‍ക്ക് എതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തതിന്റെ യുക്തി എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.
അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലും വലിയ പ്രതിഷേധം ഉയരുകയാണ്.
[fb_pe url=”https://www.facebook.com/kattilapoovam/posts/1518327318198963″ bottom=”30″]
[fb_pe url=”https://www.facebook.com/anil.nambiar.589/posts/10156137027297818?pnref=story” bottom=”30″]
Discussion about this post