തിരുവനന്തപുരം: ജിഷ്ണു കേസില്‍ മഹിജയുടെയും കുടുംബത്തിന്റെയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പത്ര പരസ്യം നല്‍കിയതിനെ ന്യായീകരിച്ച് സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതു സംബന്ധിച്ച് മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും കോടിയേരി മറുപടി നല്‍കാന്‍ തയ്യാറായില്ല. നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി ദിനപത്രങ്ങളില്‍ പിആര്‍ഡി പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം വസ്തുതാവിരുദ്ധമാണെന്നും തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നല്‍കിയതെന്നും അമ്മ മഹിജ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് കോടിയേരിയുടെ പ്രതികരണം.
അതേസമയം, കേസിന്റെ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മഹിജ ഇപ്പോള്‍ സമരം ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലെന്നും ശൈലജ. സമരത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ശൈലജ പറഞ്ഞു.
ഇതേസമയം, പത്രപരസ്യം നല്‍കിയത് ഉചിതമായില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
Discussion about this post