Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു’, പിണറായിക്കൊപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍

by Brave India Desk
Apr 8, 2017, 04:24 pm IST
in India
Share on FacebookTweetWhatsAppTelegram


ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് ആസ്ഥാനത്ത് നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍. പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൂരമായ നടപടിയിലും ജിഷ്ണുവിന്റെ മരണത്തിലും അന്വേഷണത്തിലും തുടര്‍ നടപടികളിലും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിഷേധിച്ച് തിരുവല്ലയിലെ എംജെ ജോസഫ് 85-ാം ജന്മവാര്‍ഷികം പരിപാടിയില്‍ കേരള മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിടില്ലെന്ന് അറിയിച്ചാണ് ഉദയകുമാറിന്റെ പിന്മാറ്റം.

കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആണവകേന്ദ്രത്തിനെതിരെ ജനകീയ സമരം നടത്തിയ ഉദയകുമാര്‍ തന്റെ രോഷം പങ്കുവെച്ചത്. തിരുവല്ലയില്‍ ശനിയാഴ്ച നാല് മണിക്ക് നടക്കാനിരുന്ന ഡൈനാമിക് ആക്ഷന്‍ മാഗസീന്റെ 50-ാം വാര്‍ഷികത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സംഘാടകരോട് മാപ്പ് പറയുന്നെന്നും ഉദയകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പരിപാടിയിലൂടെ ഇറോം ശര്‍മ്മിളയെ നേരിട്ട് കാണുന്നതിനുള്ള അവസരമുണ്ടാകുമെന്നതില്‍ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും കേരള മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ പരിപാടി ബഹിഷ്‌കരിക്കുകയാണ്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മനുഷ്യനെന്ന നിലയിലും ഇന്ത്യയിലെ പൗരനെന്ന നിലയിലും രണ്ട് ആണ്‍കുട്ടികളുടെ അച്ഛനെന്ന നിലയിലും ജിഷ്ണു പ്രണോയിയുടെ ക്രൂരമായ കൊലപാതകത്തില്‍ ഏറ്റവും ശക്തമായി എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. ജിഷ്ണുവിന്റെ കുടുംബം പറയുന്നത് അവനെ പാമ്പാടി നെഹ്‌റു കോളേജില്‍ വൈസ് പ്രിന്‍സിപ്പളിന്റെ മുറിയില്‍ മര്‍ദ്ദിച്ച് കൊന്നതാണെന്നാണ്. പ്രത്യേക അന്വേഷണ സംഘത്തിന് മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്താനുമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തിന് മുമ്പുണ്ടായ മുറിവുകളെ കുറിച്ച് പറയുന്നു. ഇങ്ങനെയാണോ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്?. ഇത്തരത്തിലുള്ള ഫാസിസ്റ്റ് രീതികള്‍ നമുക്ക് അംഗീകരിക്കാനാകുമോ. സ്‌കൂളുകളും കോളേജുകളും പൊലീസ് സ്റ്റേഷനുകളും തടവറകളുമാകരുത്.

ഇതില്‍ ഏറ്റവും ദാരുണമായ സംഭവം ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് മകന്റെ മരണത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കേരള പൊലീസ് സ്വീകരിച്ച നടപടിയാണ്. ക്രൂരമായി അവരെ നേരിടുകയും ബലമായി നീക്കുകയും ചെയ്തു. ഇതാണോ മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയോട് ചെയ്യേണ്ടത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഇഷ്ടമുള്ളപ്പോഴെല്ലാം മുന്‍കൂര്‍ ജാമ്യം കിട്ടിക്കൊണ്ടേയിരിക്കുന്നു. ഈ സംഭവങ്ങളെല്ലാം അസംബന്ധവും ദുരന്തവുമാണ്.ഇതിനിടയില്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി നന്ദു ചേര്‍ത്തലയില്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് ശാഖയില്‍ നിന്ന് വിട്ടുനിന്നതിനാണ് മര്‍ദ്ദിച്ചു കൊന്നത്. നേരത്തെ തന്നെ ക്രിമിനല്‍വല്‍ക്കരിച്ച കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട് വീഴുമ്പോള്‍, എനിക്ക് ആ മുഖ്യമന്ത്രിക്ക് ഒപ്പം മനസമാധാനത്തോടേയും മനസാക്ഷിക്കുത്തില്ലാതേയും ഇരിക്കാനാവില്ല. അതുകൊണ്ടാണ് തിരുവല്ലയിലെ പരിപാടി ബഹിഷ്‌കരിക്കുന്നത്. തുടര്‍ച്ചയായുള്ള കൊലപാതകങ്ങളും പ്രതികാര രാഷ്ട്രീയ കൊലകളും കേരളത്തിനും അതിന്റെ മുഖ്യമന്ത്രിക്കും ആവശ്യത്തിലധികം ചീത്തപ്പേര് ഉണ്ടാക്കികഴിഞ്ഞു. എന്നിട്ടും കേരള മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കൂ. പ്രത്യേകിച്ചും മനോഹരവും സംസ്‌കാര സമ്പന്നവുമായ കേരളത്തില്‍ വിദ്യാര്‍ത്ഥി മരണങ്ങള്‍ ഇല്ലാതാക്കൂ.

[fb_pe url=”https://www.facebook.com/spudayakumaran/posts/1491853650838340″ bottom=”30″]

Tags: against pinarayi vijayanjishnu cases p udhayakumar
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies