പാക്കിസ്ഥാന് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച കുല്ഭൂഷണ് യാദവിന് വധശിക്ഷ പ്രഖ്യാപിച്ച് പാക് സൈന്യം. ഇയാള്‍ റോയുടെ ചാരനെന്ന പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളിയിരുന്നു. മുംബൈ സ്വദേശിയാണ് ഇയാള്‍. ബലൂചിസ്ഥാനില്‍ നിന്നാണ് ഇയാളെ പാക് സൈന്യം പിടികൂടിയത്. പാക് സൈനിക മേധാവി ജനറൽ ഖമര്‍ ജാവേദ് ബജ്വവയാണ് ഖുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാകിസ്ഥാന് സൈനിക നിയമപ്രകാരമാണ് ശിക്ഷ വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാക് നടപടിയ്ക്കെതിരെ ശക്തമായി ഇന്ത്യ രംഗത്തെത്തി.വധശി ക്ഷ വിധിച്ചത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് ഇന്ത്യ അറിയിച്ചു. പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്
നാവികസേനാ ഉദ്യോഗസ്ഥനായ ഇയാള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്നാണ് പാകിസ്ഥാന്റെ വാദം. ഇയാള്‍ ഇന്ത്യന്‍ റോ ഉദ്യോഗസ്ഥനാണെന്ന അവകാശ വാദം ഇന്ത്യ തള്ളിയിരുന്നു.
2016 മാര്‍ച്ച് 3നാണ് ഖുല്‍ ഭൂഷണ് യാദവ് എന്ന ഇന്ത്യക്കാരന് ബലൂചിസ്താനില്‍ പിടിയിലായത് പാകിസ്ഥാന് ഇന്ത്യയെ അറിയിക്കുന്നത്. നാവിക സേനയില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് ഖുല്ഭൂഷണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാരിന് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്ക്.
കറാച്ചിയിലും ബലൂച് പ്രവിശ്യയിലും ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്ന് ഖുല്ഭൂഷണെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു റോ ഉദ്യോഗസ്ഥനെ പിടികൂടിയെന്ന പാകിസ്ഥാന്റെ ആദ്യത്തെ അവകാശവാദമാണിത്. ബലൂചിസ്ഥാനിലെ ചമന്‍ പ്രദേശത്ത് നിന്നാണ് പാക് ഉദ്യോഗസ്ഥര്‍ ഖുല്ഭൂഷണെ പിടികൂടിയത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ഇന്ത്യ മുമ്പ് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ ഈ പ്രഖ്യാപനം പാക്-ഇന്ത്യ നയന്ത്ര ബന്ധത്തിന് വന്‍ തിരിച്ചടിയാകും.
Indian R&AW agent #Kalbushan awarded death sentence through FGCM by Pakistan Army for espionage and sabotage activities against Pakistan. pic.twitter.com/ltRPbfO30V
— DG ISPR (@OfficialDGISPR) April 10, 2017
Discussion about this post