കൊല്ലം: കുളത്തൂപ്പുഴയിൽ ഒന്നര കിലോകഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സ്വദേശി പ്രശാന്ത് ബഹ്റയാണ് പിടിയിലായത്. പത്തനാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആര്യങ്കാവ്, തെന്മല മേഖലകളിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് പതിവായി കഞ്ചാവ് നൽകുന്നത് ഇയാളായിരുന്നുവെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. അടൂർ, പറക്കോട് ടിബി ജംഗ്ഷനിലെ ക്വാട്ടേഴ്സിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 10 വർഷമായി പറക്കോടുള്ള പച്ചക്കറി കടയിലെ തൊഴിലാളിയാണ് ഇയാൾ.
Discussion about this post