ഡെറാഢൂൺ : ഹെറോയിനുമായി ചൈന നിർമ്മിത ഡ്രോൺ പിടികൂടി ബി എസ് എഫ്. തറൺ തരൻ ജില്ലയിൽ നിന്നാണ് അതിർത്തി രക്ഷാസേന ഡ്രോൺ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.
തറൺ തരൻ ജില്ലയുടെ അതിർത്തി പ്രദേശമായ ടിജെ സിംഗ് ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഒരു പാക്കറ്റ് ഹെറോയിൻ സഹിതം ഡ്രോൺ കണ്ടെടുത്തത് . പ്ലാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ച ശേഷം ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു ഹെറോയിൻ . 210 ഗ്രാം ഹെറോയിനാണ് പിടികൂടിയത് .തകർന്ന നിലയിലാണ് ഡ്രോൺ കണ്ടെടുത്തത്.
ചൈനയിൽ നിർമ്മിച്ച ഡിജെഐ മാവിക് ക്ലാസിക്കാണ് കണ്ടെടുത്ത ഡ്രോൺ . ഇതേ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയെന്ന് സുരക്ഷാ സേന പറഞ്ഞു.
Discussion about this post