കണ്ണൂർ: ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. ദോഷങ്ങൾ മാറാൻ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മറികൊത്തൽ നടത്തി. ബുധനാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയതായിരുന്നു മോഹൻലാൽ. ഇതിനിടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഉരിഞ്ഞ തേങ്ങ മറികൊത്തലിന് പുറമേ മറ്റ് വഴിപാടുകളും കഴിച്ചു.
ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസിന്റെ നേതൃത്വത്തിൽ ആയിരുന്നു പൂജകൾ. പൂജകൾക്ക് ശേഷം അദ്ദേഹം മോഹൻലാലിന് പ്രസാദം നൽകി. പൂജകൾക്ക് പിന്നാലെ ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും മോഹൻലാൽ ക്ഷേത്രം അധികൃതരോട് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം കാറിൽ മടങ്ങിയത്.
കഴിഞ്ഞ മാസം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അദ്ദേഹം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിലും എത്തിയത്.
Discussion about this post