ന്യൂഡൽഹി: വിവാദ പരാമർശത്തിന് പിന്നാലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിച്ച് സാം പിത്രോഡ. രാജിക്കത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സ്വീകരിച്ചു. ദക്ഷിണേന്ത്യക്കാരെക്കുറിച്ച് പിത്രോഡ നടത്തിയ പരാമർശം വിവാദമാകുകയും അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആണ് സ്ഥാനം രാജിക്കാര്യം അറിയിച്ചത്. സ്വമേധയാ ആണ് അദ്ദേഹം രാജിവയ്ക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാം പിത്രോഡ നടത്തിയ പരാമർശം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ തള്ളി കോൺഗ്രസ് രംഗത്ത് എത്തിയത്. രാജ്യത്തിന്റെ വൈവിദ്ധ്യത്തെക്കുറിച്ചാണ് സാം പിത്രോഡ പറഞ്ഞത് എന്നും എന്നാൽ അദ്ദേഹം ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്നും ആയിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
Discussion about this post