തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതു മുതല്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വകുപ്പ് ആഭ്യന്തരമെന്നതില് സംശയമില്ല. അതിന് ആക്കം കൂട്ടി ഇതാ അടുത്ത സംഭവം. പോലീസിന്റെ തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തെ മന്ത്രിമാരെയോ അവരുടെ വകുപ്പുകളെക്കുറിച്ചോ പോലും അറിവില്ലെന്നതാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്.
സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് കൃഷി മന്ത്രി ആരെന്ന് അറിയില്ല. രാവിലെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ കാണാന്‍ ഇറങ്ങിയ മന്ത്രി നേരെ പോയത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്റെ അടുത്തേയ്ക്കാണ്. ഇന്റലിജന്‍സ് മേധാവി വന്നതറിഞ്ഞ് കാണാന്‍ എത്തിയ മന്ത്രി ചന്ദ്രശേഖരനോട് ഇന്റലിജന്‍സ് മേധാവി ചോദിച്ചത് മന്ത്രി സുനില്കുമാറല്ലേയെന്ന്. റെവന്യുമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
രാവിലെ 7.30 ഓടെയാണ് പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. അദ്ദേഹം മറ്റൊരു മന്ത്രിയെ കാണാന്‍ വന്നതാണെന്നും ഇന്റലിജന്‍സ് മേധാവിക്ക് ഇത്തരത്തില്‍ തെറ്റുപറ്റുന്നത് നാണക്കേടാണെന്നും മന്ത്രി ചന്ദ്രശേഖരന് പ്രതികരിച്ചു.
Discussion about this post