ഡല്‍ഹി: റോ ചാരനന്ന് ആരോപിച്ച് പാകിസ്ഥാന് വധശിക്ഷക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന്റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗേയുടെ നിലപാട് തള്ളി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തി. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് തരൂര്‍ ആവശ്യപ്പെട്ടു.
കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട തരൂര്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
യാദവിന്റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന ഖാര്‍ഗേ ലോക്സഭയില്‍ വിമര്‍ശിച്ചിരുന്നു. യാാദവിന്റെ വിഷയത്തില്‍ രാജ്യാന്തര കോടതിയെ സമീപിക്കുന്നത് കാലതാമസമുണ്ടാക്കുമെന്ന് തരൂര്‍ പറഞ്ഞു.. അതിനാല്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. യാദവിന്റെ വിചാരണ സുതാര്യമായിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Discussion about this post