ഇടുക്കി.കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കട്ടരാമനെതിരെ ആരോപണവുമായി സിപിഎം എംഎല്‍എ. കയ്യേറ്റ ഒഴിപ്പിക്കുന്ന സബ് കളക്ടറുടെ ദേവികുളത്തെ അഭിനയം വിലപോവില്ലെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് പറഞ്ഞു. സബ് കളക്ടര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പോലിസിനെ അല്ല മാധ്യമങ്ങളെ വിളിച്ചാണ് സബ് കളക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയത്. ഷെഡ് കെട്ടാന്‍ വെയ്ക്കാന്‍ പ്രേരണ നല്‍കിയത് കളക്ടര്‍ തന്നെയാണോ എന്ന് സംശയം ഉണ്ടെന്നും എസ് രാജേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നേരത്തെ പട്ടയമില്ലാത്ത ഭൂമിയില്‍ വീടുവെച്ചു എന്ന് ആരോപണം നേരിടുന്ന ആളാണ് ദേവികുളം എംഎല്‍എ.
Discussion about this post