ഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഫിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിശബ്ദരായിരുന്ന രണ്ട് പാര്‍ട്ടികളുണ്ട്, എസ്.ഡി.പി.ഐയും വെല്‍ഫെയല്‍ പാര്‍ട്ടിയും. അവര്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താതിരുന്നത് കാണാതിരുന്നുകൂടാ. എല്‍.ഡി.എഫിനെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ യു.ഡി.എഫിന് വോട്ട് കുറവാണ്. ബി.ജെ.പിക്കും വോട്ട് കുറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ കാല്‍ ലക്ഷം വോട്ട് കുറഞ്ഞെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. എസ്.ഡി.പി.ഐയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും വോട്ടുകളാണ് യു.ഡി.എഫിന് അധികമായി ലഭിച്ചത്. മലപ്പുറത്ത് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിച്ചത്. അതിന് കേരളം തിരിച്ചടി നല്‍കി. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ കേരളം നിരാകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post