കശ്മീരിലെ ഭീകരരും, ഇന്ത്യ സൈന്യവും ജനങ്ങള്‍ക്ക് ഒരു പോലെ ശത്രുക്കളെന്ന രീതിയില്‍ പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ‘കശ്മീരികളെ ഒരു വശത്ത് ഭീകരരും മറു വശത്ത് ഇന്ത്യന്‍ സൈന്യവും മര്ദ്ദിക്കുകയാണ’് എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ വിവാദപരാമര്‍ശം.
കശ്മീരില്‍ ഭീകരരും സൈന്യവും ജനങ്ങളെ കൊലപ്പെടുത്തുകയോ ലക്ഷ്യം വെക്കുകയോ ചെയ്യുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രണ്ട് രണ്ട് പേരാലും അവര്‍ വധിക്കപ്പെടുകയാണ്. ഒരു വശത്ത് സൈന്യവും മറുവശത്ത് ഭീകരരും അവരെ മര്‍ദ്ദിക്കുകയാണ്-ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
വീഡിയൊ-
ഇന്ത്യന്‍ സൈന്യവും ഭീകരരും ഒരേ പോലെ എന്ന് പറഞ്ഞ ദിഗ്വിജ്യ സിംഗിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രസ്താവന പിന്‍വലിച്ച് ദിഗ് വിജയ് സിംഗ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു
Discussion about this post