ഡല്‍ഹി: മുത്തലാഖിനെ എതിര്‍ത്തതിന്റെ പേരില്‍ ഓള് ഇന്ത്യ മുസ്ലീം ്യക്തിനിയമ ബോര്‍ഡില്‍ വനിതാ അംഗത്തിനെ ഒഴിവാക്കി. കാലാവധി കഴിഞ്ഞ വനിത അംഗത്തിന് അത് പുതുക്കി നല്കാന് ബോര്‍ഡ് തയ്യാറാകാത്തത് വിവാദമായിട്ടുണ്ട്. ബോര്‍ഡിലെ ഏക വനിതാ അംഗമായ റുക്സാന നിഖാത് ലാരിക്കാണ് ഈ അവസ്ഥയുണ്ടായത്.
2016ല്‍ ലഖ്നൗവില്‍ നടന്ന ഒരു സെമിനാറില്‍ മുത്തലാഖിനെ എതിര്‍ത്ത് സംസാരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും റുക്സാനയെ ബോര്‍ഡ് വിലക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തില്‍ ഇവരുടെ കാലവധി പുതുക്കി നല്‍കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. സംഭവം ബോര്‍ഡ് സെക്രട്ടറി സഫാര്‍യാബ് ജിലാനി സ്തിരീകരിച്ചു. എന്നാല്‍ അത്തരമൊരു കാര്യം ഇതുവരെ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് റുക്സാന. കാലാവധി കഴിഞ്ഞാല്‍ അത് അംഗങ്ങളെ അറിയിക്കുന്ന പതിവില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്
101 സ്ഥിരം അംഗങ്ങളും 150 താല്‍ക്കാലിക അംഗങ്ങളുമാണ് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലുള്ളത്. ഇതില്‍ താല്‍ക്കാലിക അംഗങ്ങളെ ഓരോ മൂന്നുവര്‍ഷത്തേക്ക് സ്ഥിരാംഗങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുകയാണ് ചെയ്യുന്നത്.
Discussion about this post