കൊച്ചി: പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് ഡിജിപി ജേക്കബ് തോമസ്. അടുത്തിടെയാണ് തനിക്ക് ഇക്കാര്യം മനസിലായതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ അഴിമതിയാണ് കേരളത്തിലെ പ്രശ്‌നമെന്നും ഡിജിപി ജേക്കബ് തോമസ് പറഞ്ഞു.
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ത്ഥികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധുനിയമനം വേണമോയെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. അടി കിട്ടുമെന്ന് പേടിച്ച് മിണ്ടാതിരിക്കുന്നത് ഉചിതമല്ലെന്നും ബന്ധുനിയമനത്തെ കുറിച്ച് ജേക്കബ് തോമസ് ഒളിയമ്പെയ്തു. താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അത് ഒരുപക്ഷേ സത്യമായിരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.
സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ മൂന്നുവര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുളള ജേക്കബ് തോമസ് തിരിച്ചുവന്നേക്കില്ലെന്ന് സൂചന നല്‍കി അധ്യാപനമുള്‍പ്പെടെയുളള മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് തനിക്കിനി താത്പര്യമെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post