ഡല്‍ഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനും പികെ ശ്രീമതി ടീച്ചര്‍ക്കും താക്കീത്. സിപിഎം കേന്ദ്രകമ്മിറ്റിയുടേതാണ് അച്ചടക്ക നടപടി. കനത്ത നടപടി വേണ്ടെന്നും തീരുമാനം. ജയരാജന്റെ അഭാവത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.
വിഷയം സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം ഇരുവര്‍ക്കുമെതിരെ കടുത്ത നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇ പി ജയരാജന്റെ അഭാവത്തിലാണ് തീരുമാനമെടുത്തത്.
ബന്ധുനിയമനം വിവാദമായതോടെ ഇ പി ജയരാജന് രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടി വേണ്ടെന്ന് ചില സംസ്ഥാന നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഗുരുതരമായ തെറ്റ് സംഭവിച്ചതിനാല്‍ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്. വിവാദത്തില്‍ ഇപി ജയരാജനും പി കെ ശ്രീമതി ടീച്ചര്‍ക്കും വീഴ്ച പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു.
ഇപി ജയരാജന്റെ സഹോദരന്റെ മരുമകള്‍ ദീപ്തി നിഷാദിന്റെയും പി കെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരുടെയും നിയമനമാണ് വിവാദത്തിലായത്.
Discussion about this post