പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദാത്തിന്റെ പുതിയ മാധ്യമ സംരംഭത്തിലെ ബിസിനസ് പങ്കാളി കടുത്ത മോദി വിരോധി. പ്രധാനമന്ത്രി നരേന്ദ്രമോദി വിരുദ്ധ ലോബിയിലെ പ്രമുഖ സാന്നിധ്യമായ ബര്‍ക്കാ ദത്ത് യോജിച്ച പങ്കാളിയെ ആണ് കണ്ടെത്തിയതെന്നാണ് മാധ്യമ രാഷ്ട്രീയ രംഗത്തുള്ളവരുടെ വിലയയിരുത്തല്‍.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന തൂക്കിലേറ്റിയെങ്കില്‍ മോദിയേയും തൂക്കിലേറ്റണമെന്ന താല്‍പര്യം ട്വിറ്ററിലൂടെ പങ്കുവെച്ചയാണാണ് ബര്‍ക്കയുടെ ബിസിനസ് പങ്കാളി എന്ന വാര്‍ത്ത ചില ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.
എന്‍ഡി ടിവി വിട്ട ബര്‍ക്ക ദത്ത് പുതിയ ചാനല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
മോജോ എന്ന പേരിലുള്ള കമ്പനിയെ സ്വാതന്ത്ര്യത്തിലേക്കുള്ള കുഞ്ഞു കാല്‍വെപ്പ് എന്നാണ് ബര്‍ക്ക വിശേഷിപ്പിക്കുന്നത്.
Delighted to share one of the Logos of our newly birthed multi media content and events company- Mojo. Baby steps to creative Independence! pic.twitter.com/RFwqIu4gJ1
— barkha dutt (@BDUTT) April 15, 2017
നോമാന്‍ സിദ്ദിഖി എന്നയാളാണ് മോജോയില്‍ ബര്‍ക്കാദത്തിന്റെ ബിസിനസ് പങ്കാളികളില്‍ ഒരാളെന്നും മാധ്യമങ്ങള്‍ പറയുന്നു, കടുത്ത മോദി വിരുദ്ധനാണ് സിദ്ദിഖിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സമയത്തുള്ള ട്വീറ്റുകളും ഇതിന് ഉദാഹരണമായി നിരത്തുന്നു. മോദിയെ എന്ത് കൊണ്ട് തൂക്കിലേറ്റുന്നില്ല എന്നായിരുന്നു അന്ന് നോമാന്‍ സിദ്ദിഖി ട്വീറ്റ് ചെയ്തത്.
ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മോദിയെ ഏകാധിപതിയായ മ്യൂമര്‍ ഗദ്ദാഫിയോട് ഉപമിച്ചുള്ള ട്വീറ്റും വിവാദമായിരുന്നു.
നാല് വര്‍ഷം മുമ്പെഴുതിയതാണ് ഇതെന്ന വിശദീകരണവുമായി ബര്‍ക്ക ദത്തും രംഗത്തെത്തിയിട്ടുണ്ട.്
you must have a lot of time to go through articles & tweets from four years ago. However am sure thats not what he meant or would say at all
— barkha dutt (@BDUTT) April 16, 2017
I have now repeated four times that I am sure that is not what he meant- but i certainly dont delve into years of tweets like you do?
— barkha dutt (@BDUTT) April 16, 2017
Discussion about this post