ഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരായ നടപടി സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. ബന്ധുനിയമനത്തില്‍ ഇരുവരും ഖേദപ്രകടനം നടത്തി. ഇരുവരെയും കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തുവെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനും പികെ ശ്രീമതി ടീച്ചര്‍ക്കും കേന്ദ്ര നേതൃത്വം താക്കീത് നല്‍കിയിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയുടേതാണ് അച്ചടക്ക നടപടി. കനത്ത നടപടി വേണ്ടെന്നും തീരുമാനമായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് സീതാറാം യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post