തിരുവനന്തപുരം: ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മേഘാലയ ഗവര്‍ണറുമായ എം എം ജേക്കബ്ബ്. ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടന്ന വിശാല നേതൃത്വയോഗത്തിലാണ് എംഎം ജേക്കബ്ബ് വെളിപ്പെടുത്തല്‍ നടത്തിയത്.
തിരുവനന്തപുരത്തെ വീട്ടിലെത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് നേരിട്ട് ക്ഷണിക്കുകയായിരുന്നു. രാം മാധവിന്റെ ക്ഷണം നിരസിച്ചെന്നും ജേക്കബ് യോഗത്തില്‍ വിശദീകരിച്ചു.
കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നതായുള്ള പ്രചരണം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയവൃന്ദങ്ങളിവും നിലനില്‍ക്കെയാണ് എംഎം ജേക്കബിന്റെ വെളിപ്പെടുത്തല്‍. ശശിത രൂര്‍ എംപിയും മറ്റ് നാല് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് പോകുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയിരുന്നു.
ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങളെ ശശി തരൂര്‍ തള്ളിയിരുന്നു. താന്‍ ബിജെപിയിലേക്ക് പോകുകയാണെന്ന പ്രചരണത്തില്‍ അടിസ്ഥാനമില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ഞാന്‍ സംസാരിക്കുന്നതും എഴുതുന്നതും ബഹുസ്വരതയുടെ ഇന്ത്യയെ കുറിച്ചാണ്. തുല്യ അവകാശങ്ങള്‍ പൗരന്‍മാര്‍ക്കും സമൂഹങ്ങള്‍ക്കും ലഭിക്കുന്നതിനെ കുറിച്ചാണ്. അതില്‍ ഒരു വിട്ടു വീഴ്ചക്കുമില്ല. താന്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post