ഇടുക്കി : കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യു ഉദ്യോഗസ്ഥരെ സംഘപരിവാറായി ചിത്രീകരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. കുരിശു പൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട എന്ന തലക്കെട്ടിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരെ പ്രതികൂട്ടിലാക്കുന്ന വിലയിരുത്തല്‍.
മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നു. എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് കണ്ടെത്തുന്നു.
മൂന്നാര്‍ കൈയേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എത്തിയതുമായി ബന്ധപ്പെടുത്തിയാണ് വാര്‍ത്ത. ര്എസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കള്‍ നീക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ ഇക്കാര്യത്തില്‍ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പരോക്ഷമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും വാര്‍ത്തകളുണ്ട്. ഈ കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ഭാര്യാകുടുംബവും റവന്യൂ ഉദ്യോഗസ്ഥനും ബന്ധുക്കാരാണെന്നാണ് വിവരമെന്നും ദേശാഭിമാനി കണ്ടെത്തുന്നു
കുരിശ് ജെസിബികൊണ്ട് ഇടിച്ചു തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെയും കൂട്ടിപ്പോയതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നിങ്ങെ ഉദ്യോഗസ്ഥരെ പ്രതികൂട്ടിലാക്കുന്നതാണ് ദേശാഭിമാനി റിപ്പോര്‍ട്ട്.
കയ്യേറ്റമൊഴിപ്പിക്കല്‍ സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് നടക്കുന്നതെന്ന് റവന്യു മന്ത്രിയും സിപിഐയും നിലപാട് എടുത്തിരുന്നു. എന്നാല്‍ ിതിന് വിപരീതമായാണ് സിപിഎമ്മിന്റെയും, മുഖ്യമന്ത്രിയുടേയും നിലപാടുകള്‍. റവന്യു മന്ത്രിയുടെ പിന്തുണയോടെ നടക്കുന്ന കയ്യേറ്റമൊഴിപ്പിക്കലിനെ സംഘപരിവാര്‍ അജണ്ടയായി വിശേഷിപ്പിക്കുന്ന സിപിഎം നയം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്.
Discussion about this post