ഇടുക്കി: പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്റെ കുടുംബം ഉടുമ്പന്‍ ചോലയില്‍ കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കര്‍ ഭൂമി. ചിന്നക്കനാലില്‍ അഞ്ഞൂറോളം ഏക്കറാണ് വെള്ളിക്കുന്നേല്‍ സഖറിയ ജോസഫും 14 കുടുംബങ്ങളും കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ചു 2014-ല്‍ ഉടുമ്പന്‍ ചോല തഹസീല്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഭൂമിക്കു കരമടയ്ക്കാന്‍ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് സക്കറിയ ജോസഫും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് സഖറിയക്കും കുടുംബാംഗങ്ങള്‍ക്കും നിരവധി തണ്ടപ്പേരുകളില്‍ ഭൂമിയുള്ളതായി കണ്ടെത്തിയത്.
2008 -ല്‍ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല.നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും രേഖകള്‍ ഹാജരാക്കിയിരുന്നില്ല.തുടര്‍ന്ന് കോട്ടയം ക്രൈംബ്രാഞ്ച് സഖറിയയുടെ മകന് ജിമ്മി സഖറിയയുടെ പേരില്‍ സര്‍ക്കാര്‍ഭൂമി വ്യാജ പട്ടയങ്ങളുപയോഗിച്ച് കൈവശം വെച്ചതിനും ഭൂമി കയ്യേറ്റത്തിനും 2010 ല്‍ കേസെടുത്തു. മാത്രമല്ല ഇവര്‍ പല വമ്പന്‍ കമ്പനികള്‍ക്കും ഇത്തരത്തില്‍ വ്യാജ രേഖയുണ്ടാക്കി കയ്യേറിയ ഭൂമി മറിച്ചു വില്‍ക്കുകയും ചെയ്തതായി കണ്ടെത്തി.
ചിന്നക്കനാലിലെ സംശയകരമായ പല ഭൂമി ഇടപാടിലും ജിമ്മി സഖറിയക്കും സഹോദരന് ബോബി സഖറിയക്കും ബന്ധമുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബോധ്യമായി. ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമിയില്‍ സോളാര്‍ വേലി സ്ഥാപിച്ച് കയ്യേറുകയും ഒരേ പട്ടയത്തിന്റെ വ്യത്യസ്ത പകര്‍പ്പ് കോടതിയില്‍ കാണിച്ചു കബളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഇവര്‍ക്കെതിരെ കേസുണ്ട്. എങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ചപ്പാത്തി ചോലയില്‍ കുരിശു സ്ഥാപിച്ചു ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
Discussion about this post