മന്ത്രി എം.എം മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന് മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ എം.എം മണി നടത്തിയ പ്രസ്താവനകളാണ് സുധീരന്റെ വിമര്‍ശനത്തിന് ആധാരം. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടര്‍ന്ന് കലക്ടര്‍ സംഘിയാണെന്ന് അടക്കമുള്ള പ്രസ്താവനകളാണ് എം.എം മണി നടത്തിയത്.
സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സര്‍വ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണെന്നും സുധീരന് പറഞ്ഞു.
കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് മന്ത്രി ഈ വെപ്രാളമെല്ലാം കാണിക്കുന്നതെന്നും സുധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നല്‍കുന്നതെന്നും സുധീരന് ചൂണ്ടിക്കാണിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സര്‍വ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണ്. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്.
നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്. മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നല്‍കുന്നത്.
Discussion about this post