പത്തനംതിട്ട: ശബരിമലയില്‍ ഈ മാസം 10 ന് നട തുറന്ന് പൂജ അനുവദിച്ചത് ക്രമവിരുദ്ധമായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
പ്രത്യേക പൂജ ബുക്കിംഗ് ഇല്ലാതെ നടന്നത് ക്രമപ്രകാരമല്ലെന്ന് കണ്ടെത്തി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.
ആരോപണവിധേയനായ വിവാദ വ്യവസായി സന്നിധാനത്ത് എത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് നാളെ മന്ത്രിക്കും ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണര്‍ക്കും സമര്‍പ്പിച്ചേക്കും.
ശബരിമലയിലെത്തിയ സിനിമാ നടന് ക്ഷേത്രത്തിലെ ഇടക്ക എടുത്ത് കൊട്ടിയത് ചട്ട വിരുദ്ധമാണെന്നും ദേവസ്വം വിജിലന്‍സ് എസ് ഐ ആര് പ്രശാന്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post