പേടിച്ച് ജോലിമാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനംവരെ ഓടേണ്ടിവരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. ഒരു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീറാം മനസ്സുതുറന്നത്. വിവാദങ്ങള്‍ക്കില്ല എന്ന ആമുഖത്തോടെയാണ് ശ്രീറാം അഭിമുഖം ആരംഭിച്ചത്.
വീട്ടുകാരുടെ പേടിയെ പറ്റിയും ശ്രീറാം അഭിമുഖത്തില്‍ വിശദീകരിക്കുന്നു. വീട്ടുകാരുടെ പേടി സ്വാഭാവികമാണ്. സ്വകാര്യജീവിതത്തെ അത് ഒരളവുവരെ ബാധിച്ചിട്ടുണ്ട്. അതിനു വേറെ പരിഹാരമൊന്നുമില്ല ശ്രീറാം വിശദീകരിക്കുന്നു. ജീവിതം, ജോലി, കുടുംബം, ഹോബികള്‍ തുടങ്ങി എല്ലാംനിറഞ്ഞ അഭിമുഖത്തില്‍ ഡോക്ടര്ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും ശ്രീറാം പറയുന്നുണ്ട്.
ശമ്പളമല്ല, ഇടപെടലിനുള്ള അവസരമാണ് മുഖ്യം. ഒരു ഡോക്ടര്‍ക്ക് കിട്ടുന്നതിലും കുറവ് പൈസയേ ഇപ്പോഴത്തെ ജോലിക്ക് കിട്ടുകയുള്ളൂ എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാളും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യാനാവും. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തിലായാലും’ ശ്രീറാം നിലപാടു വ്യക്തമാക്കുന്നു.
Discussion about this post