തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ കടുത്ത നിലപാടുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. മൂന്നാറില്‍ കൈയേറ്റക്കാര്‍ തടിച്ചുകൊഴുക്കുകയാണെന്നും കയ്യേറ്റത്തിന് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നതായും വി.എസ് ആരോപിച്ചു.
ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കൈയേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാനാകില്ല. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെ കാല്‍ നൂറ്റാണ്ടുമുമ്പ് കയ്യേറ്റത്തിനെതിരെ തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചതെന്നും അതിന്റെ ദുരന്തമാണ് പടിവാതിക്കല്‍ എത്തിനില്‍ക്കുന്നതെന്നും വി. എസ് പറയുന്നു.
ലക്കും ലഗാനുമില്ലാത്ത കയ്യേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. പാവപ്പെട്ട ദളിതരും ആദിവാസികളും അടക്കമുള്ള ആയിരങ്ങള്‍ ഭൂമിക്കുവേണ്ടി സമരരംഗത്ത് വരുന്ന സമയത്താണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ കൈയേറ്റം നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
Discussion about this post