ഡൽഹി: മുംബൈ അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ദാവൂദ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായെന്നാണ് റിപ്പോർട്ട്. സിഎൻഎൻ- ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ദാവൂദിന്റെ ശരീരത്തിന്റെ വലതു ഭാഗം തളർന്നതായും പറയുന്നു. മസ്തിഷ്കാർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാൽ ദാവൂദിന്റെ ആരോഗ്യം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവമല്ലെന്ന് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ പറഞ്ഞു. ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ ഫോണിലൂടെ അറിയിച്ചു.
ദാവൂദ് മരിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
Discussion about this post