ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് രാജ്യ വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയെ നാട്ടിലെത്തിക്കാനായി സിബിഐ -എന്‍ഫോഴ്സ്മെന്റ് സംഘം ലണ്ടനിലെത്തി. സി.ബി.ഐ അഡ്ഷണല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ട്.
മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് ബ്രിട്ടീഷ് കോടതിയുടെ പരിഗണനയിലാണെന്നും സി.ബി.ഐ യോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ കേസില്‍ നേരിട്ട് ഭാഗമല്ലെന്നും രാകേഷ് അസ്താന പറഞ്ഞു. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം. അദ്ദേഹം പറഞ്ഞു. അതേസമയം മല്യയെ കുറിച്ച് ഇന്ത്യക്ക് കൃത്യമായ സൂചന നല്കിയ ബ്രിട്ടീഷ് സര്‍ക്കാറിനെ രാകേഷ് അസ്താന അഭിനന്ദിച്ചു.
ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് 61കാരനായ മല്യയെ കഴിഞ്ഞ മാസം ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറിനകം കോടതി ജാമ്യം നല്‍കിയിരുന്നു. കേസ് മേയ് 17നാണ് വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് മല്യക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് ഇന്ത്യന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
Discussion about this post