കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിന്തുണച്ച സിപിഎം തീരുമാനത്തോട് പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
കെ.എം മാണിയെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ് തനിക്ക് സഹതാപമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് നടത്തിയ നേതാവിന്റെ ‘ഉറപ്പ് ‘വിശ്വസിച്ച കോണ്‍ഗ്രസ്സിനോട് തനിക്ക് സഹതാപമില്ലെന്നും ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ് തനിക്ക് സഹതാപമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് നടത്തിയ നേതാവിന്റെ ‘ഉറപ്പ് ‘വിശ്വസിച്ച കോണ്‍ഗ്രസ്സിനോട് എനിക്ക് സഹതാപമില്ല; എന്റെ സഹതാപം ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ്.; വിനാശകാലേ വിപരീത ബുദ്ധി
[fb_pe url=”https://www.facebook.com/geevarghese.coorilos/posts/1150692195042597″ bottom=”30″]
Discussion about this post