കൊല്‍ക്കത്ത: മുത്തലാഖിലൂടെ വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള പദ്ധതിയുമായി ആര്‍എസ്എസ്. ആര്‍എസ്എസിന് കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ബംഗാള്‍ ഘടകമാണ് പദ്ധതിക്ക് പിന്നില്‍. ആദ്യ ഘട്ടത്തില്‍ ബംഗാളില്‍ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. ബംഗാളില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കാനുള്ള കുഞ്ഞുങ്ങളുടെ പട്ടിക തയ്യാറായിയെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുത്തലാഖിലൂടെ അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുത്ത് ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്ന തങ്ങളുടെ നിലപാടിനെ ശക്തിപ്പെടുത്താനാണ് ആര്‍എസ്എസിന്റെ നീക്കമെന്നാണ് സൂചന.
മുത്തലാഖിലുടെ ബന്ധം വേര്‍പ്പെട്ട സ്ത്രീകളുടെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം നിര്‍ദ്ദേശങ്ങള്‍ ്്തങ്ങള്‍ക്ക് ലഭിച്ചിരുന്നു. മുത്തലാഖിലൂടെ അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക താമസം, വിദ്യാഭ്യാസം എന്നിവ ഒരുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ബംഗാള്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് പറയുന്നു. ധാരാളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ക്ക് വീണ്ടും സ്‌കൂളില്‍ പോകാനുള്ള സൗകര്യം ഒരുക്കാനുള്ള പദ്ധതിയാണ് ബംഗാള്‍ ഘടകം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ബംഗാള്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് വ്യക്തമാക്കുന്നു.
ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നും ഏറ്റെടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം, താമസ സൗകര്യം എന്നിവ ഒരുക്കാനാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതിയെ കുറിച്ച് ദേശീയ തലത്തില്‍ ചര്‍ച്ച നടത്തി വിപുലമായി നടപ്പിലാക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നാണ് സൂചന. ഈയാഴ്ച്ച റൂര്‍ക്കിയില്‍ നടക്കുന്ന ദേശീയ യോഗത്തില്‍ പദ്ധതി ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഉന്നത നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
Discussion about this post