ഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ബിബിന്‍ റാവത്ത്. തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തമെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. അടിക്ക് തിരിച്ചടി എന്നും നല്‍കിയിട്ടുണ്ടെന്നും കരസേന മേധാവി പറഞ്ഞു.
അടിക്കു തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണ്. അതിർത്തി വഴി വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റം കൂടാൻ സാധ്യതയുണ്ടെന്നും മേഖലയിൽ സുരക്ഷ ശക്തമാക്കിയതായും കരസേന മേധാവി പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കശ്മീരിൽ പരിശോധനകള്‍ നടത്തിയത്. ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാർ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധന ശക്തിമാക്കിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ എടുത്തതായും റാവത്ത് പറഞ്ഞു.
അതേസമയം, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നിന്നു നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.
Discussion about this post