കൊച്ചി: ബിജെപിയെ പ്രശംസിച്ച് സംസാരിച്ചതിന് നടപടി ഏറ്റു വാങ്ങി വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ വാര്‍ത്തകളില്‍ നിറയവേ ബിജെപി നേതാവിനെ പ്രശംസിച്ച് സിഐടിയു സംസ്ഥാന നേതാവും. എറണാംകുളം ജില്ലാ ബിജെപി പ്രസിഡന്റ് എന്‍കെ മോഹന്‍ദാസിനെ പുകഴ്ത്തിയാണ് സിഐടിയു നേതാവ് കുടുങ്ങിയത്. ഒരു സ്വകാര്യ ദിനപത്രം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ ചരിത്ര രചനയുടെ ഭാഗമായി ഏലൂരില്‍ ചേര്‍ന്ന ചരിത്ര കൂട്ടത്തിന്റെ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസിനെ പുകഴ്ത്തി സംസാരിച്ച സിഐടിയു സംസ്ഥാന നേതാവിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയരുകയാണ്.
ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് നേതാവിനെതിരെ ജില്ലാ കമ്മിറ്റിക്കു പരാതി നല്കാന് തീരുമാനിച്ചു. എന്‍.കെ. മോഹന്‍ദാസ് ബിജെപി പ്രസിഡന്റായി ചുമതലയേറ്റ സമയത്തു നടന്ന അനുമോദന യോഗത്തില്‍ ഇദ്ദേഹമുള്‍പ്പെടെയുള്ള സിഐടിയു നേതാക്കള്‍ പങ്കെടുത്ത് പ്രശംസ ചൊരിഞ്ഞതു വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി ഇവരോട് അന്നു വിശദീകരണം തേടിയിരുന്നു.
Discussion about this post