ഡല്‍ഹി: അഴിമതിയാരോപണത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ധൈര്യമുണ്ടെങ്കില്‍ അരവിന്ദ് കേജ്രിവാള് നുണ പരിശോധനയ്ക്ക് തയ്യാറാവണമെന്നും പുറത്താക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി മന്ത്രി കപില്‍ മിശ്ര. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനില്‍ നിന്ന് കെജ്രിവാള് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയത് താന്‍ കണ്ടുവെന്നായിരുന്നു മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയ ശേഷം കഴിഞ്ഞ ദിവസം കപില്‍ മിശ്ര ആരോപിച്ചത്.
കപില്‍ മിശ്രയുടെ ആരോപണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന് പോലീസ് അന്വേഷണത്തിനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് രാവിലെ അഴിമതി നിരോധന സെല്ലില്‍ തെളിവ് നല്കിയ ശേഷം സി.ബി.ഐ ആസ്ഥാനത്തെത്തിയും തെളിവ് നല്കി. സംഭവം വിവാദമായതോടെ കെജ്രിവാളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഇതിനിടെ തന്നെ രംഗത്ത് വന്നു.
ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളുടെ പേരില്‍ ശനിയാഴ്ച വൈകീട്ടാണ് കപില്‍ മിശ്രയെ മന്ത്രിസ്ഥാനത്ത് നിന്ന് കെജ്രിവാള് നീക്കിയത്. തുടര്‍ന്ന് ഞായറാഴ്ച രാജ്ഘട്ടില്‍ ഗാന്ധിസമാധിക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കപില്‍ മിശ്ര കെജ്രിവാളിനെതിരെ ആരോപണമുന്നയിച്ചത്.
Discussion about this post