തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഇടുക്കി ജില്ലയിലാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കെ.ഡി.എച്ച് വില്ലേജിലെ 110 ഹെക്ടര്‍ ഭൂമിയാണ് കൈയ്യേറിയിട്ടുള്ളത്. സക്കറിയ വെള്ളിക്കുന്നേല്‍, സിറിള്‍ സി. ജേക്കബ് എന്നീ രണ്ടു വ്യക്തികളാണ് ഏറ്റവും കൂടുതല്‍ കൈയ്യേറിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി ജില്ലയില്‍ 54097 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. കൈയ്യേറ്റത്തില്‍ രണ്ടാം സ്ഥാനത്ത് വയനാടും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. വയനാട്ടില്‍ 81 ഹെക്ടറും തിരുവനന്തപുരത്ത് 74 ഹെക്ടറും ഭൂമിയാണ് കൈയ്യേറിയിട്ടുള്ളതെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ചോദ്യങ്ങള്‍ക്കാണ് റവന്യൂ മന്ത്രി മറുപടി നല്‍കിയത്.
എത്ര ഭൂമി സര്‍ക്കാറിന്റെ കൈവശമുണ്ട്, ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍, കൈയ്യേറ്റ ഭൂമി എത്രയുണ്ട്. കൈയ്യേറ്റം കുറവുള്ള ജില്ലകള്‍, കൈയ്യേറ്റക്കാരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക ലഭ്യമാക്കാമോ തുടങ്ങിയ വിശദാംശങ്ങളാണ് ജോര്‍ജ് ആവശ്യപ്പെട്ടത്.
Discussion about this post