ഡല്‍ഹി: മുത്തലാഖ് കേസില്‍ ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഭരണഘടനാ സാധുത പരിശോധിക്കുക മാത്രമാണ് ചെയ്യുകയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഹർജിയിന്മേൽ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർത്തിരുന്നു.
Discussion about this post