കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തിലെ കയേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. കോലാഹലമേട്ടിലെ വ്യൂ പോയിന്റിന് സമീപമുള്ള ഓറഞ്ച് വാലി റിസോര്‍ട്ടിനോട് ചേര്‍ന്ന നിര്‍മാണങ്ങളാണ് പൊളിച്ചു നീക്കിയത്. കയേറ്റ ഭൂമിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍മാണങ്ങള്‍ പൊളിച്ചത്.
അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മതിലുകളും കമ്പിവേലികളും ഗേറ്റും പൊളിച്ചു നീക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച എം.ടി രമേശ് സന്ദര്‍ശനം നടത്തിയപ്പോഴും സമാനമായ രീതിയില്‍ കയേറ്റ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു.
കോലാഹലമേട്ടില്‍ മൊട്ടക്കുന്നുകള്‍ നികത്തി വ്യാപകമായി കയേറ്റം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വിഷയം ബി.ജെ.പി ഏറ്റെടുത്തിരുന്നു. കയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post