പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴ് പ്രതികളുടെയും പേരുകള്‍ പുറത്ത്

Published by
Brave India Desk


കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളുടെ പേര് പുറത്ത്. റനീഷ്, അനൂപ്, സത്യന്‍, രജീഷ്, പ്രജീഷ്, നിതിന്‍, ജ്യോതിഷ് എന്നിവരാണ് പ്രതികള്‍.

കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ റിനീഷും അനൂപും ചേര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഒന്നാം പ്രതി അനൂപും രണ്ടാം പ്രതി റനീഷും ആണ്. ഇവരോടൊപ്പം ഇന്നോവ കാറിലുണ്ടായിരുന്നത് സത്യന്‍, രജീഷ്, പ്രജീഷ് എന്നിവരാണ്.

നിതിന്‍, ജ്യോതിഷ് എന്നിവര്‍ ബൈക്കില്‍ പിന്തുടര്‍ന്നു.

Share
Leave a Comment

Recent News