സമ്പൂര്‍ണ വിപ്ലവത്തിലും സമൂല പരിവര്‍ത്തനത്തിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥനാണ് ലോക്നാഥ ബെഹ്റ. പതിനൊന്നു മാസം കൊണ്ട് അദ്ദേഹം പോലീസ് ആസ്ഥാനം വിപ്ലവകരമായ ഒരുപാട് മാറ്റങ്ങള്‍ നടപ്പാക്കി. സംസ്ഥാനത്തെ ക്രമസമാധാനനില ഇനിയാര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തവിധം ഭദ്രമാക്കി. കേരളത്തിലെ ശാന്തിയും സമാധാനവും സുസ്ഥിരവികസനവും കണ്ടു അസൂയാലുക്കളായ സുപ്രീം കോടതി ജഡ്ജിമാര്‍ സെന്‍ കുമാറിനെ പോലീസ് ആസ്ഥാനത്തു പുനഃസ്ഥാപിച്ചു; ബെഹ്റയെ വഴിയാധാരമാക്കി.
വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ ബെഹ്റ അഞ്ചേഅഞ്ചു ദിവസംകൊണ്ടു ജേക്കബ് തോമസിന്റെ 36 ഉത്തരവുകള്‍ പുല്ലുപോലെ റദ്ദാക്കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ DySP മാര്‍ക്ക് നല്‍കിയിരുന്ന ധിക്കാരം പിന്‍വലിച്ചു. കെ.എം.മാണിക്കും ടോം ജോസിനും ക്ലീന്‍ ചിറ്റ് നല്കാന് തീരുമാനിച്ചു. കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയില്‍ എടുക്കാനും ടോം ജോസിന് നളിനി മാഡം റിട്ടയര്‍ ചെയ്യുന്നമുറയ്ക്ക് ചീഫ് സെക്രട്ടറി ആകാനും വഴി തെളിഞ്ഞു.
കെ.ബാബു, ടി.ഒ.സൂരജ് മുതലായവരുടെ കേസുകളും ബെഹ്റ സര് പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നോരണ്ടോ ആഴ്ചയ്ക്കകം അതില്‍ തീരുമാനം ഉണ്ടാകും.
അഴിമതി തുടച്ചുനീക്കണം എന്നാണ് ബെഹ്റയുടെ തീരുമാനം. ഇനി തുടച്ചിട്ടും പോയില്ലെങ്കില്‍, ഡ്യൂലക്സ് പെയിന്റ് അടിച്ചു വൃത്തിയാക്കും.
Discussion about this post