കശ്മീര്‍: പെണ്മക്കളെ സൈന്യത്തില്‍ ചേര്‍ക്കണമെന്നാണ് ആഗ്രഹമെന്ന് കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന് ഉമര്‍ ഫയാസിന്റെ പിതാവ് ഫയാസ് അഹമ്മദ്.
മകന് നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെങ്കിലും അത് രാജ്യത്തിനു വേണ്ടിയാണെന്നും സമാധാനമുണ്ട്. എങ്കിലും ആദ്യ അവധിക്ക് തന്നെ അവന് വരാന്‍ പാടില്ലായിരുന്നുവെന്ന് അഹമ്മദ് ഫയാസ് പറഞ്ഞു. സൈന്യത്തില്‍ ചേരരുതെന്ന് താന്‍ മകനോട് പറഞ്ഞിരുന്നു. എന്നാല്‍ സൈന്യത്തില്‍ ചേരുന്നത് എക്കാലത്തേയും വലിയ സ്വപ്നമാണെന്ന് പറഞ്ഞാണ് മകന് സൈന്യത്തില്‍ ചേര്‍ന്നത്.
കഴിഞ്ഞ മെയ് 9 നാണ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുല്ഗാമിലെത്തിയ ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.
Discussion about this post