ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ വിശാഖപട്ടണം ഒന്നാമത്. രാജ്യത്തെ 75 തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ തയാറാക്കിയ സര്‍വേയിലാണ് വിശാഖപട്ടണം ഒന്നാമതെത്തിയത്. ബിഹാറിലെ ദര്ബാങ്കയാണ് ഏറ്റവും മോശം റെയില്‍വേ സ്റ്റേഷന്. സ്വച്ഛ് റെയില്‍ പദ്ധതിയുടെ ഭാഗമായി റെയില്‍വേയില്‍ ശുചിത്വത്തെകുറിച്ചുള്ള മൂന്നാമത്തെ സര്‍വേയാണിത്. ബുധനാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം, ശുദ്ധിയുള്ള ട്രാക്കുകള്‍, ശൗചാലയങ്ങള്‍ എന്നിവ പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്.
സെക്കന്തരാബാദ് രണ്ടാമതും ജമ്മു സ്റ്റേഷന് മൂന്നാം സ്ഥാനത്തുമാണ്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് പട്ടികയില്‍ 39-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു.
Discussion about this post