തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ സമരത്തിനൊരുങ്ങി എഐഎസ്എഫ്. കെഎസ്യുവിന് പിന്നാലെ മെഡിക്കല്‍ പിജി ഫീസ് കൂട്ടിയ നടപടിക്കെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നാണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് സംസ്ഥാന സമിതി തീരുമാനമെടുത്തത്.
തീരുമാനം എടുക്കും മുമ്പ് വിദ്യാര്‍ത്ഥി സംഘടനകളുമായി കൂടിയാലോചിക്കാത്തതിലും പ്രതിഷേധം അറിയിച്ചു. ഇതോടെയാണ് ഫീസ് വര്‍ധനക്കെതിരെ സമരരംഗത്തേക്ക് വരുമെന്ന് എഐഎസ്എഫ് അറിയിച്ചത്.
ഫീസ് വര്‍ധന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് എതിരാണ്. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇത് പകല്‍ക്കൊള്ളയ്ക്ക് വഴിയൊരുക്കുമെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.
മെഡിക്കല്‍ പിജി സീറ്റുകളില്‍ ഫീസ് രണ്ടിരട്ടിയോളം കൂട്ടിയതില്‍ പ്രതിഷേധിച്ച് കെഎസ്.യു നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
Discussion about this post