ഭുവനേശ്വര്‍: സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ . സ്വന്തം പ്രവര്‍ത്തന മേഖല നഷ്ടപ്പെട്ടതോടെ അവരുടെ പുതിയ പ്രവര്‍ത്തന മേഖലയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയാണ്. കടല്‍ക്കൊള്ള ഈ മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ്. എന്നാല്‍, ഇത്തരത്തിലുള്ള ഏതൊരു ഭീഷണിയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അദേഹം പറഞ്ഞു. ഇന്ത്യന്‍ സമുദ്രത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളരെക്കാലമായി സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പലുകള്‍ക്ക് വലിയ ഭീഷണിയാണ്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും അവര്‍ അനവധി കപ്പലുകളാണ് ആക്രമിച്ചിട്ടുള്ളത്. ഇന്ത്യന്‍ തീരദേശ രക്ഷാ സേനയും നാവിക സേനയുമാണ് ഈ ഭാഗത്തുകൂടി വരുന്ന കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത്.
Discussion about this post