കോഴിക്കോട്: പൊതുയോഗത്തിനിടെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞെന്ന് പരാതി. കോഴിക്കോട്ടെ വടകരയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ബോംബേറുണ്ടായത് എന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ വി.പി ശ്രീപത്‌മനാഭൻ മേഖലാ വക്താക്കളായ വി.വി രാജൻ എൻ.പി രാജൻ എന്നിവർ പങ്കെടുത്ത പൊതുയോഗത്തിലാണ് ബോംബേറുണ്ടായത്.
രാത്രി ഏഴരയോടെയാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം. വി.വി.രാജൻ പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റേജിനു നേരെ ബോബ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറെപ്പേർ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ബോംബ് സമീപത്തെ മരത്തിൽ തട്ടി സ്റ്റേജിനു സമീപത്ത് വീണ് പൊട്ടിയതിനാൽ വൻ ദുരന്തം ഒഴിവായിയെന്നും ബി.ജെ.പി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
Discussion about this post