ഡല്‍ഹി: കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിന് പകരം എഴുത്തുകാരി അരുന്ധതി റോയിയെ സൈനിക ജീപ്പില്‍ കെട്ടണമായിരുന്നുവെന്ന് ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കശ്മീരിലെ കല്ലേറുകാരനു പകരം അരുന്ധതി റോയിയെയാണ് ജീപ്പില്‍ കെട്ടിയിടേണ്ടത്’ എന്നായിരുന്നു പരേഷ് റാവലിന്റെ വിവാദമായ ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് അരുന്ധതി റോയിക്കെതിരായ എംപിയുടെ അഭിപ്രായപ്രകടനമെന്ന് വ്യക്തമല്ല. റാവലിന്റെ പ്രകോപനപരമായ ട്വീറ്റിനെതിരായി ട്വിറ്ററില്‍ വലിയ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. പ്രശസ്തരും സാധാരണക്കാരുമായ നിരവധി പേര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു പാര്‍ലമെന്റ് അംഗത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് റാവലിന്റേതെന്ന് നിരവധി പേര്‍ വിമര്‍ശിക്കുന്നു.
https://twitter.com/SirPareshRawal/status/866345474722320388?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Ftie-arundhati-roy-to-army-jeep-paresh-rawal–1.1956623
‘നന്നായിട്ടുണ്ട്. നിങ്ങള്‍ ഒരു മാതൃകാ പാര്‍ലമെന്റേറിയനാണെ’ന്നായിരുന്നു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷിന്റെ പരിഹാസം.
ഏപ്രില്‍ മാസത്തിലാണ് കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെട്ടിവെച്ച് സൈനികര്‍ റോന്തുചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. യുവാവിനെ സൈന്യം പ്രതിഷേധക്കാര്‍ക്കുമുന്നില്‍ മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Your acting was often commendable but your prejudiced mindset is condemnable. Telling d army to hide behind a brave woman is shameful
— Ziya Us Salam (@ziyaussalam) May 22, 2017
Wonderful sir, too good. You really are a model parliamentarian https://t.co/rPjPWRYC3Q
— Sagarika Ghose (@sagarikaghose) May 22, 2017
Discussion about this post