കണ്ണൂര്‍: വീടിന്റെ തൂണിനെ പേടിക്കുന്നതുപോലെ നേതാക്കള്‍ പാര്‍ട്ടിയെ പേടിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്. കണ്ണൂരില്‍ എജെജി ദിനാചരണം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു എം.വി ഗോവിന്ദന്റെ വാക്കുകള്‍.
പാര്‍ട്ടിക്കു മുന്നില്‍ നേതാവ് വിനയം കാണിക്കണം. ഞാനാണു പാര്‍ട്ടിയെന്ന വികാരമാണു പലരെയും നയിക്കുന്നത്. ഞാനില്ലാതെ എന്തു പാര്ട്ടിക്കമ്മിറ്റിയെന്നു വിചരിക്കുന്നവരുണ്ടെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
ഒരു കേഡറും ഒരു നേതാവും അനിവാര്യരല്ല. ഇഎംഎസിനെയും പോലുള്ള നേതാക്കള്‍ ഇനി ഉയര്‍ന്നു വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post